JHL

JHL

ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു; യുവാവിന് പരുക്ക്


 മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അല്‍ഫോന്‍സ(22)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് പരുക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട്-പാലക്കാട് ദേശീയ പാതയായ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയുടനെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്‍ഫോന്‍സയെ രക്ഷിക്കാനായില്ല. യുവാവ് പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് നിന്നും വരികയായിരുന്നു അല്‍ഫോന്‍സും അശ്വിനും. ഇവര്‍ സഞ്ചരിച്ച ബൈക്ക് തിരൂര്‍ക്കാട് ഐടിസിക്ക് മുന്നിലെത്തിയപ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

No comments