കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പിടിയില്‍; കാമുകനായ കാസര്‍കോട് സ്വദേശി ഒളിവില്‍
കൊച്ചി: കഴക്കൂട്ടം സ്വദേശിനിയായ യുവതി എം.ഡി.എം.എയുമായി പൊലീസ് പിടിയിലായി. കഴക്കൂട്ടം പറക്കാട്ട് അഞ്ജുകൃഷ്ണ(29)യെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ജുവിന്റെ കാമുകനും കാസര്‍കോട് സ്വദേശിയുമായ സമീറിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. അഞ്ജു സമീറിനൊപ്പം കൊച്ചിയില്‍ താമസിച്ചുവരികയാണ്. യുവതി നാടകരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ടത്. തൃക്കാക്കര തോപ്പില്‍ പോണോത്ത് റോഡ് മുണ്ടപ്പിള്ളി ലൈനിലെ വീട്ടില്‍ നിന്നാണ് അഞ്ജു പിടിയിലായത്. അഞ്ജുവും സമീറും ബംഗളൂരുവില്‍ നിന്ന് വലിയ ആളവില്‍ എം.ഡി.എം.എ വാങ്ങി എറണാകുളത്ത് വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സൈബര്‍ സെല്‍ നിരീക്ഷിച്ചുവരികയായിരുന്നു. പൊലീസും നാര്‍ക്കൊട്ടിക് സെല്‍ സ്‌ക്വാഡുമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
Post a Comment