പെർവാഡ് ഫെസ്റ്റ് കോട്ടയിൻസ് എഫ് സി രാജാക്കന്മാർ .
PYCC, സങ്കടിപ്പിച്ച പെർവാഡ് ആർട്സ് & സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു , ആർട്സിലും സ്പോർട്സിലിം , ഫുട്ബോളിലും കരുത്തു തെളിയിച്ചു കോട്ടയിൻസ് എഫ് സി , ക്രിക്കറ്റ് ലീഗിൽ sheiks army ചാമ്പ്യന്മാരായി , 7 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ നിരവധി പ്രതിഭകൾ പങ്കെടുത്തു . വീറും വാശിയുമേറിയ ആർട്സ് പരിപാടികൾ സത്താർ അരിക്കടിയുടെ വീട്ടിലായിരുന്നു സങ്കടിപ്പിച്ചത് . ഇതിനായി അവസരം ഒരുക്കിയ സത്താർ അരികാടിക്കും , കുടുംബാംഗങ്ങൾക്കും Pycc ക്ലബ്ബ് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി ,
ആർട്സിന് പ്രാധാന്യം നൽകിയ ഫെസ്റ്റ് 4 ദിവസം നീണ്ടു നിന്നു , 93 പോയിന്റ് നേടി കോട്ടയിൻസ് എഫ് സി ഒന്നാം സ്ഥാനവും , 91 പോയിന്റ് നേടി ഷെയ്‌ക്‌സ് ആർമി എഫ്.സി , രണ്ടാം സ്ഥാനവും , 85 പോയിന്റ് നേടി ലണ്ടൻ സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനവും നേടി .
സ്പോർട്സിൽ മത്സരിച്ച 6 ഇനങ്ങളിൽ 3 ഒന്നാം സ്ഥാനവും , 2 , രണ്ടാം സ്ഥാനവും നേടി കോട്ടയിൻസ് എഫ് സി ജേതാക്കന്മാരായി .
ആവേശകരമായ ക്രിക്കറ്റ് മത്സരത്തിൽ , ഫൈനലിൽ ടീം അഡ്മിൻ എഫ് സി. യെ പരാജയപ്പെടുത്തി sheiks army ചാമ്പ്യന്മാരായി .
വാശിയേറിയ ഫുട്ബോൾ ലീഗിൽ , ബ്രദർസ് പെർവാടിനെ ഒരു ഗോളിന് പരാജയപ്പെടുത്തി കോട്ടയിൻസ് എഫ് .സി ചാമ്പ്യന്മാരായി .
മികച്ച കളിക്കാരനായി കോട്ടയിൻസ് എഫ് സി . താരം നൗഫലിനെ തെരെഞ്ഞെടുത്തു ,
മുഹമ്മദ് ആൺ ബെസ്റ്റ് ഡിഫെൻഡർ ,
ബ്രദർസ് പെർവാടിന്റെ നൗഫലാണ് ടോപ് സ്‌കോറർ , ബ്രദർസ് പെർവാടിന്റെ അർഷാദാണ് മികച്ച ഗോൾ കീപ്പർ ,
ലീഗിലെ എമേർജിങ് പ്ലെയറായി മുഹമ്മദ് ഫാസിനെ തെരെഞ്ഞെടുത്തു ..
സന്തോഷ് ട്രോഫി താരം ഷഹാമത് മൊഗ്രാൽ , ഗോകുലം എഫ് സി താരം ദിൽഷാദ് മൊഗ്രാൽ , ജില്ലാ താരം രിഫായി മൊഗ്രാൽ, എന്നിവർ സംബന്ധിച്ചു .
Post a Comment