JHL

JHL

പോത്തിന്റെ പരാക്രമം: കുത്തേറ്റ് മരിച്ചത് കർണാടക സ്വദേശി

 മൊഗ്രാൽ പുത്തൂർ : കുട്ടികളടക്കം ഇരുപത്തിയഞ്ചോളം പേർ ആശുപത്രിയിൽ ചികിത്സ തേടി, മൊഗ്രാൽ പുത്തൂരിൽ രണ്ട് കടകളും, വാഹനങ്ങളും തകർത്തു, സ്കൂട്ടർ യാത്രക്കാരനെയും ആക്രമിച്ചു. മൂന്നു മണിക്കൂർ പരാക്രമണം നടത്തിയ പോത്തിനെ  ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് കീഴ്പെടുത്തി ഉടമസ്ഥന് കൈമാറി. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.

 മൊഗ്രാൽ പുത്തൂരിൽ അറവ് ശാലയിലേക്ക് കൊണ്ടുവന്ന പോത്താണ് മഥമിളകി പരാക്രമണം നടത്തിയത്. കണ്ടവരെയൊക്കെ ഓടിച്ച് ആക്രമിക്കുകയായിരുന്നു. വാഹനങ്ങളെയും വെറുതെ വിട്ടില്ല. പിടിച്ചുകെട്ടാൻ ശ്രമിച്ച അറവുശാലയിലെ തൊഴിലാളിയെയാണ് ആദ്യം കുത്തിമലർത്തിയത്. വയറ്റത്തേറ്റ കുത്തിൽ ചോര വാർന്നൊലിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

 പുത്തൂരിൽ നിന്ന് ഓടി മൊഗ്രാലിൽ എത്തിയ പോത്ത്  മൊഗ്രാലിലും നിരവധിപേരെ കുത്തി പരിക്കേൽപ്പിക്കുകയും, വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയും ചെയ്തു.

 സ്കൂൾ പരീക്ഷ ആയതിനാൽ ഉച്ചയ്ക്ക് ശേഷം കുട്ടികളില്ലാത്തത് വലിയ ദുരന്തം ഒഴിവായി എന്ന് നാട്ടുകാർ പറയുന്നു..

No comments