നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം
കൊച്ചി: അർബുദ രോഗത്തിന്റെ ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം. ചികിത്സയിൽ തുടരുന്ന താരത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
നിലവിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളത്തിലെ മികച്ച ഹാസ്യനടനും സ്വഭാവനടനുമായ ഇന്നസെന്റിനെ സ്വതസിദ്ധമായ തൃശൂർ ഭാഷയും ശരീരഭാഷയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കിയത്. ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്.
Post a Comment