JHL

JHL

മഞ്ചേശ്വരം കുഞ്ചത്തൂർ ഗവ. വി എച്ച് എസ് സ്കൂളിൽ സ്കിൽ ഡവലപ്മെന്റ് സെന്റർ തുടങ്ങും - എ കെ എം അഷ്റഫ് എം ൽ എ


 ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുഞ്ചത്തൂർ ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അടുത്ത അധ്യായന വർഷം സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങുമെന്ന് എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു. നിയമ സഭയിൽ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി  അറിയിച്ചതാണ് ഇക്കാര്യം.

ആദ്യ ഘട്ടത്തിൽ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫിറ്റ്നസ് ട്രയിനർ എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. പത്താം ക്ലാസ്സ് വിജയിച്ച 15 നും 20 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ കോഴ്സുകളിൽ ചേർന്ന് പഠിക്കാം. 6 മാസം മുതൽ 1 വർഷം വരെയുള്ള ഡിപ്ലോമ കോഴ്സുകളാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ . എസ് . ക്യൂ.എഫ് അംഗീകാരമുള്ള ഡിപ്പോമ സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി അറിയിച്ചതായി എം എൽ എ പറഞ്ഞു.

No comments