JHL

JHL

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 21 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്


 അബഹ: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അബഹക്ക് സമീപം അപകടത്തില്‍പ്പെട്ട് 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.



മരിച്ചവര്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അബഹയില്‍നിന്ന് ജിദ്ദയിലേക്കുള്ള റോഡില്‍ മഹായില്‍ ചുരത്തിലാണ് അപകടം നടന്നത്.


അബഹയില്‍നിന്ന് ജിദ്ദയിലേക്കുള്ള റോഡില്‍ മഹായില്‍ ചുരത്തിലാണ് അപകടം. അപകടത്തില്‍പ്പെട്ട ബസ് കത്തി നശിച്ചതായാണ് വിവരം. ഇതാണ് മരണം വര്‍ധിപ്പിച്ചത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്.


പരിക്കേറ്റവരെ അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

No comments