വനിതാ ഡോക്ടറെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : വനിതാ ഡോക്ടറെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മേയര്‍ ഭവന് സമീപം ലിയോ പാരഡൈസ് അപ്പാര്‍ട്ട്‌മെന്റില്‍ പിറന്നാളാഘോഷത്തിന് എത്തിയ മാഹി സ്വദേശിനി ഡോ. സദാ റഹ്മാനെയാണ് (24)പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയപ്പോള്‍ നിലത്ത് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ പറയുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ഇവര്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍.
കൂട്ടുകാരിയുടെ ഫ്‌ളാറ്റില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു. പുലര്‍ച്ചെ ബാത്ത് റൂമില്‍ പോയ ശേഷം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് ഇവരുടെ കൂട്ടുകാരി മൊഴി നല്‍കിയിട്ടുള്ളത്. ഡോ. സദാ റഹ്മമാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് വെള്ളയില്‍ പോലീസ് പറഞ്ഞു.
Post a Comment