JHL

JHL

വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത്‌ കടന്നുകളഞ്ഞ സംഭവം, പ്രതിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു


 കോളിയടുക്കം ∙ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത്‌ കടന്നുകളഞ്ഞ സംഭവത്തിൽ പ്രതിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. വയലാംകുഴി  കുണ്ടടുക്കം, ചെക്കട്ടക്കാൽ മുങ്ങത്ത്‌ വീട്ടിലെ സാവിത്രിയുടെ (55) മാലയാണു നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെ 11നു പെരുമ്പള ശിവപുരം–ബേന്തൂർ റോഡ്‌ ജംക്‌ഷനു സമീപം ഉഗ്രാമി വളവിലാണു സംഭവം. സ്‌കൂട്ടറിലെത്തിയ ഹെൽമറ്റ്‌ ധരിച്ചെത്തിയ യുവാവ്‌ വീട്ടിലേക്ക്‌ നടന്നുപോകുന്ന സാവിത്രിയോട്‌ സ്ഥലം ചോദിച്ചു. ഇതിനിടയിലാണ്‌ സാവിത്രിയുടെ കഴുത്തിൽ നിന്ന്‌ സ്വർണമാല പൊട്ടിച്ചെടുത്തത്‌. കവർച്ചക്കാരന്റെതെന്നു സംശയിക്കുന്ന ചിത്രം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. ഇത് പൊലീസ്‌ പുറത്തു വിട്ടു

No comments