നാടിന്റെ അഭിമാനമായ യുവ പണ്ഡിതന്മാർക്ക് അനുമോദനം
മൊഗ്രാൽ: മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസംതോറും നടത്തപ്പെടാറുള്ള മജ്ലിസുന്നൂർ ആത്മീയ സദസ്സിൽ വെച്ച് ഉന്നത മത ഭൗതിക സ്ഥാപനങ്ങളിൽ നിന്നും ബിരുദം കരസ്ഥമാക്കിയ നാടിന്റെ യുവ പണ്ഡിതന്മാർക്ക് മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
തെന്നിന്ത്യയിലെ അത്യുന്നത മതകലാലയം ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യ നന്തിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഹാഫിള് ആശിഖ് അബ്ദുറഹ്മാൻ തർഖവി ഫാളിൽ ദാരിമി, മുഹമ്മദ് ഹാരിസ് ദാരിമി,
"ഉമ്മുൽ മദാരിസ്" വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുദം നേടിയ അബ്ദുല്ല ജംഷാദ് ഫാളിൽ ബാഖവി,
ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ നിന്നും അശ്ശാഫിഈ ബിരുദം കരസ്ഥമാക്കിയ അഹ്മദ് റിയാസ് അശ്ശാഫി എന്നിവർക്ക് മജ്ലിസുന്നൂർ ആത്മീയ സദസ്സിൽ വച്ച് മൊഗ്രാൽ പുത്തൂർ ടൗൺ ഖത്തീബ് ഉസ്താദ് അൻവർ അലി ഹുദവി , സ്ഥലം ഖത്തീബ് ഉസ്താദ് സലാം വാഫി,
പ്രസിഡണ്ട്: അബൂബക്കർ ലാൻഡ്മാർക്ക്, സെക്രട്ടറി:പി.എ ആസിഫ് എന്നിവർ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ചടങ്ങിൽ മുഹ്‌യിദ്ദീൻ ബാവ മുസ്‌ലിയാർ,
നസീർ അശ്ശാഫി, ഹമീദ് മൗലവി, സാജിദ് ഉസ്താദ്, മുഹമ്മദ് തഖ്‌വ നഗർ, ജലാൽ ടി.എ, എന്നിവർ സംബന്ധിച്ചു.
Post a Comment