മൊഗ്രാൽ ഗാന്ധി നഗർ എസ് സി കോളനി സംരക്ഷണം: മതിൽ നിർമ്മാണം തുടങ്ങി,രണ്ട് വീടുകളെ ഒഴിവാക്കിയെന്ന് ആക്ഷേപം.
മൊഗ്രാൽ. കുമ്പള ഗ്രാമപഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി ഫണ്ട് മുഖേന മൊഗ്രാൽ 19 ആം വാർഡ് കൊപ്പളം പരിധിയിലെ ഗാന്ധി നഗർ എസ് സി കോളനി സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചുറ്റുമതിൽ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി.
കോളനിയിലെ 25 ഓളം വരുന്ന വീടുകളുടെയും, ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനായാണ് ചുറ്റുമതിൽ നിർമ്മാണത്തിനായി എസ് സി ഫണ്ട് അനുവദിച്ചത്. നേരത്തെ എസ് സി കോളനിയിൽ ആധുനിക സജ്ജീകരണങ്ങളോടെ യുള്ള വിശാലമായ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ തീരദേശനിയമം അതിന് തടസ്സമാകുമെന്ന് അഭിപ്രായം വന്നതോടെയാണ് കോളനി സംരക്ഷണത്തിന് ഫണ്ട് ഉപയോഗപ്പെടുത്തിയത്.
അതിനിടെ സംരക്ഷണ മ തിൽ നിർമ്മാണത്തിൽ രണ്ടു വീടുകളെ ഒഴിവാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരേതനായ തെങ്ങുകയറ്റ തൊഴിലാളി ബാബുവിന്റേയും, തൊട്ടടുത്ത സുമ്മത്തിയുടെയും വീടുകളാണ് ഒഴിവാക്കിയതെന്ന് പറയു ന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് സുമ്മത്തിയുടെ മകനും മൊഗ്രാൽ ദേശീയവേദി ജോ: സെക്രട്ടറിയുമായ വിജയകുമാർ പറഞ്ഞു.
അതേസമയം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ എസ് സി കോളനി ചുറ്റുമതിൽ നിർമ്മാണം നടന്നുവരുന്നതെന്നും, എസ് സി കോളനി പരിധിയിൽ വരുന്ന മുഴുവൻ സ്ഥലത്തും അടുത്ത വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ച് മതിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും വാർഡ് മെമ്പർ കൗലത്ത് ബീവി അറിയിച്ചു.
Post a Comment