JHL

JHL

പട്ടാപ്പകൽ കടയുടെ മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്നു


 ഉദുമ: കടയുടെ മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കവർന്നു. നാലാംവാതുക്കലിലെ സരിതയുടെ കെഎൽ 60 പി 9140 ജൂപ്പിറ്റർ സ്കൂട്ടറാണ് കവർന്നത്.  ഞായർ വൈകിട്ട്  അഞ്ചരയോടെ ഉദുമ - ബേവൂരി റോഡരികിലെ കടയുടെ മുന്നിൽ നിർത്തിയിട്ടതായിരുന്നു.  ഒരാൾ സ്കൂട്ടർ ഓടിച്ചു പോകുന്നതായി സിസിടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബേക്കൽ പൊലീസ് അന്വഷണം ആരംഭിച്ചു.

No comments