JHL

JHL

കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി അണങ്കൂരിലെ റിനാസ് മാതൃകയായി


 കാസർകോട്: കാൻസർരോഗികൾക്ക് വേണ്ടി 2വർഷമായി ഓമനിച്ചു വളർത്തിയെടുത്ത തന്റെ തലമുടി മുറിച്ചു നൽകി മാതൃക കാട്ടിയിരിക്കുകയാണ് അണങ്കൂർ ടി വി സ്റ്റേഷനടുത്തുള്ള കളത്തിൽ വീട്ടിൽ റിനാസ്.ബി.എ


കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി കാൻസർ രോഗികൾക്ക് മുടി നഷ്ടപ്പെടുന്ന സമയത്ത് വിഗ്ഗ് ഉണ്ടാക്കാനാണ് മുടി ഉപയോഗിക്കുന്നത്.


വീട്ടുക്കാരുടെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നതായി റിനാസ് പറയുന്നു.

തൻ്റെ ലക്ഷ്യം പൂർത്തീകരിച്ച സന്തോഷത്തിലാണ് കാസർകോട് നഗരത്തിലെ ടനാസ് വെഡ്ഡിംഗ് കലക്ഷനിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന റിനാസ്.

ഫാഷനായി മുടി വളർത്തുന്ന യുവാക്കൾക്ക് മാതൃകയാവുകയാണ്

അണങ്കൂരിലെ അബ്ദുല്ല സുഹറ ദമ്പതി മാരുടെ മകനായ റിനാസ്.


ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട് ജില്ല എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് മെമ്പർ അനിതാ രാജിന് മുടി കൈമാറി.


കുമ്പള സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,നഴ്സിംഗ് ഓഫീസർ ബിന്ദുജോജി എന്നിവർ സന്നിധരായിരുന്നു.

No comments