JHL

JHL

കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ തലപ്പാടി സ്വദേശി അറസ്റ്റില്‍



മംഗളൂരു: കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ തലപ്പാടി സ്വദേശിയെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി തുമ്പെ സ്വദേശി അബ്ദുള്‍ അസീസിനെ(45)യാണ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ അസീസ് 14 വര്‍ഷമായി ഒളിവിലായിരുന്നു. അസീസിനെ മംഗളൂരു കോടതി റിമാണ്ട് ചെയ്തു. അസീസിന് കൊണാജെ പൊലീസ് സ്റ്റേഷനില്‍ നാല്, ഉള്ളാളില്‍ മൂന്ന്, ബണ്ട്വാളില്‍ ഒന്ന്, ഹാസനിലെ അരേഹള്ളി, കേരളത്തിലെ കുറ്റ്യാടി എന്നിവിടങ്ങളില്‍ ഓരോ കേസും നിലവിലുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് ജെയിനിന്റെ നിര്‍ദ്ദേശപ്രകാരം എ.സി.പി ധന്യയുടെ നേതൃത്വത്തില്‍ കൊണാജെ ഇന്‍സ്പെക്ടര്‍ കീര്‍ത്തികുമാര്‍, പി.എസ്.ഐ അശോക്, ശിവകുമാര്‍, പുരുഷോത്തം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
 

No comments