JHL

JHL

ദമ്പതികളെ അക്രമിച്ച് ഐ ഫോണും ബൈക്കും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ.

 

മംഗളൂരു(www.truenewsmalayalam.com) : ദമ്പതികളെ അക്രമിച്ച് ഐ ഫോണും ബൈക്കും കവര്‍ന്ന മൂന്നംഗ സംഘം പിടിയിൽ.

ബസ്തിപഡ്പു സ്വദേശി സക്കീര്‍ ഹുസൈന്‍ (27),  പിലാര്‍ സ്വദേശി മുഹമ്മദ് ഉബൈദുള്ള (33), ഉള്ളാള്‍ മേലങ്ങാടി സ്വദേശി ഇബ്രാഹിം ഖലീല്‍ (22) എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് ജെയിനിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഉച്ചില എന്‍എച്ച് 66ലെ ജിയോ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം ബൈക്ക് യാത്രികരായ ദമ്പദികളെ ആക്രമിച്ച് ബൈക്കും ഐ ഫോണും കവർന്നത്.

തുടർന്ന് ബൈക്ക് യാത്രികനായ അബ്ദുല്ല ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍ക്കുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് സ്‌കൂട്ടറുകള്‍, ഒരു ഐഫോണ്‍ ഹാന്‍ഡ്‌സെറ്റ്, ഒരു യമഹ മോട്ടോര്‍ ബൈക്ക് എന്നിവ പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.

 ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സന്ദീപ് ജിഎസ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണ കെ എച്ച്, പൊലീസ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍ ഷെട്ടി, അശോക് വാസുദേവ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



No comments