ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി. മാർച്ച് നടത്തി
പാലക്കുന്ന് : നാല് ബി.ജെ.പി. പ്രവർത്തകരെ ബേക്കൽ എസ്.ഐ. മർദിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. ബി.ജെ.പി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രശാന്ത് ചേറ്റുകുണ്ട് അധ്യക്ഷനായി.
കെ.ടി. പുരുഷോത്തമൻ, ടി.വി. സുരേഷ്, തമ്പാൻ അച്ചേരി, സദാശിവൻ മണിയങ്കാനം, ഷൈനിമോൾ, പ്രദീപ് എം. കൂട്ടക്കനി എന്നിവർ സംസാരിച്ചു. തൃക്കണ്ണാട്ടുനിന്ന് ആരംഭിച്ച പ്രകടനം ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു.പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത 44 ബി.ജെ.പി. പ്രവർത്തകർക്കെതിരേ ബേക്കൽ പോലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർചെയ്തു. പ്രദീപ് കുട്ടക്കനി, പുരുഷോത്തമൻ, പ്രശാന്ത് ചേറ്റുകുണ്ട്, മഞ്ചുനാഥ് മഠത്തിൽ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 40 പ്രവർത്തകർക്കുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ പരാതിയിൽ സംസ്ഥാനപാതയിൽ ഗതാഗത തടസ്സമുണ്ടാക്കൽ, സംഘംചേരൽ തുടങ്ങിയവ അടക്കമുള്ള വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
Post a Comment