JHL

JHL

അബ്ദുല്ല കെദുമ്പാടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.


 ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ മുൻ ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ട്രഷറർ  അബ്ദുല്ല കെദുമ്പാടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.


ജില്ലാ കെഎംസിസി ഭാരവാഹികളായ മഹ്‌മൂദ്‌ ഹാജി പൈവളികയും അഷ്‌റഫ് പാവൂറും ചേർന്ന് പൊന്നാട അണിയിച്ചു. അഷ്‌റഫ് ബായാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇബ്രാഹിം ബേരിക്ക ഉത്ഘാടനം ചെയ്തു. ഡോ. ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു. 


മണ്ഡലം ഭാരവാഹികളായ സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, തുടങ്ങിയവർ സംസാരിച്ചു.

No comments