ജി.എം.എൽ പി.സ്കൂൾ ആരിക്കാടിയിൽ പഠനോത്സവം നടത്തി
ആരിക്കാടി: ജി.എം.എൽ പി.സ്കൂൾ ആരിക്കാടിയിൽ പഠനോത്സവവും ,കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലൂടെ ഉണ്ടായ ഉൽപന്നങ്ങളുടെ പ്രദർശനവും നടന്നു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ അൻവർ ഹുസൈൻ അധ്യക്ഷം വഹിച്ചു. എസ്.എം.സി.ചെയർമാൻ മൊയ്തീൻ അസീസ് , മുഹമ്മദ് ആനബാഗിലു എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ അബ്ദുല്ലക്കുഞ്ഞി സ്വാഗതവും പ്രശാന്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment