JHL

JHL

ലോക ക്ഷയരോഗ ദിനത്തിൽ കുമ്പളയിൽ ടിബി രോഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.



കുമ്പള: ലോക ക്ഷയരോഗ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്തിലെ മരുന്ന് കഴിക്കുന്ന ക്ഷയ രോഗികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻറ് താഹിറയൂസഫ് ആരിക്കാടി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ: സ്മിത പ്രഭാകരന് ഭക്ഷ്യകിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൽ ക്ഷയരോഗത്തിന് മരുന്നു കഴിക്കുന്ന 17 രോഗികൾക്ക് 3500 രൂപ വിലയുള്ള ഓരോ കിറ്റുകളാണ് നൽകുന്നത്.

ഗ്രാമ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ പദ്ധതിവെച്ചാണ് കിറ്റുകൾ നൽകുന്നത്.

മരുന്നുകൾ കൃത്യമായി കഴിക്കുന്നത് വിലയിരുത്താനും, കഫ പരിശോധന ഇടവേളകളിൽ നടത്തി രോഗ പകർച്ച തടയാനും പദ്ധതി ലക്ഷ്യമിടുന്നു.

വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ അദ്ധ്യക്ഷം വഹിച്ചു. ആരോഗ്യ സ്ഥിരം സമിത ചെയർപേഴ്സൺ നസീമ ഖാലിദ്,പഞ്ചായത്ത് മെമ്പർ അൻവർ ഹുസൈൻ,കുമ്പള സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകരറൈ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ:സ്മിത പ്രഭാകരൻ സ്വാഗതവും,ജെഎച്ച്ഐ നൂർജഹാൻ നന്ദിയും പറഞ്ഞു.

No comments