പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പിന് ഹെല്‍ത്ത്മാളില്‍ തുടക്കമായി
കാസര്‍കോട്: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 33ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പിന് പ്രൈംലൈഫ് ഹെല്‍ത്ത്മാളില്‍ തുടക്കമായി. മാര്‍ച്ച് 13 മുതല്‍ 23 വരെ നടക്കുന്ന ക്യാമ്പ് തിങ്കളാഴ്ച രാവിലെ 10.30ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഐ.പി അജിത്കുമാര്‍ സ്വഗതം പറഞ്ഞു. കെ.പി.ഒ.എ പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത്മാള്‍ സി.എം.ഒ ഡോ. രാജമോഹനന്‍, എ പി സുരേഷ് (സെക്രട്ടറി, കെ.പി.എ), രാജ്കുമാര്‍ (പ്രസിഡന്റ്, കെ.പി.എ), എം സദാശിവന്‍ (സെക്രട്ടറി, കെ.പി.ഒ.എ), ഡോ. രാഗേഷ് (ഓഫ്താല്‍മോളജിസ്റ്റ്) തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment