JHL

JHL

ഗുജറാത്ത് സർക്കാരിന്റെ പരിപാടിയിൽ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതി; വേദി പങ്കിട്ട് ബിജെപി എംപിയും എംഎൽഎയും


 ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബിജെപി എംപിയ്ക്കും എംഎൽഎയ്ക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൊലക്കേസിലെ പ്രതി. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത 11 പേരിൽ ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി എംഎൽഎയ്ക്കും എംപിയ്ക്കുമൊപ്പം പരിപാടിയിൽ പങ്കെടുത്തത്. മാർച്ച് 25ന് ദഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിലാണ് പരിപാടി നടന്നത്.


ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽയുമായ സൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് വേദി പങ്കിട്ടത്. ഇവിടെ നിന്നുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ നേതാക്കന്മാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംഭവം. ഇക്കാര്യത്തിൽ ഇരുനേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2022 ആഗസ്റ്റ് 16നാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

No comments