JHL

JHL

എസ്.എസ്.എൽ.സി. പരീക്ഷ ഇന്നുമുതൽ : കാസർകോട് ജില്ലയിൽ 19,566 വിദ്യാർഥികൾ പരീക്ഷാഹാളിലേക്ക്


 കാസർകോട് : ജില്ലയിൽ വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്കൊരുങ്ങി 19,566 വിദ്യാർഥികൾ. 9,433 പെൺകുട്ടികളും 10,133 ആൺകുട്ടികളുമാണ് രജിസ്റ്റർചെയ്തിരിക്കുന്നത്.


156 സെന്ററുകളിലായി നടക്കുന്ന പരീക്ഷയിൽ കാസർകോട് വിദ്യാഭ്യാസജില്ലയിൽനിന്ന് 10,957 വിദ്യാർഥികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽനിന്ന് 8,609 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. കാസർകോട് 81-ഉം കാഞ്ഞങ്ങാട് 75-ഉം കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് കാസർകോട് നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം ഹൈസ്കൂളിലാണ്; 855 കുട്ടികൾ. 17 പേർ പരീക്ഷയെഴുതുന്ന മൂഡംബയൽ ഗവ. ഹൈസ്കൂളിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുക. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂളിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുക.

No comments