JHL

JHL

ടിവിഎസ് കോൺഗ്രീറ്റ് റോഡ് തുറന്ന് കൊടുത്തു.


 മൊഗ്രാൽ.കുമ്പള ഗ്രാമപഞ്ചായത്ത് 18 -19 വാർഡുകൾ ഉൾക്കൊള്ളുന്ന മൊഗ്രാൽ ടിവിഎസ് കോൺഗ്രീറ്റ് റോഡ് തുറന്ന് കൊടുത്തു.


2022-23 കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദേശീയപാതയ്ക്ക് സമീപം ടിവിഎസ് റോഡിന്റെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയത്. ലളിതമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിയാസ് മൊഗ്രാൽ, കൗലത്ത് ബീബി, അഡ്വ: സക്കീർ അഹമ്മദ്,  അഷ്‌റഫ്‌ സാഹിബ്‌,അലി ഷാൻ, അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ, മുഹമ്മദ്, ഫയാസ്, തൗസീഫ്, ഫസൽ എന്നിവർ സംബന്ധിച്ചു.


ഫോട്ടോ: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച മൊഗ്രാൽ ടിവിഎസ് റോഡ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ തുറന്നു കൊടുക്കുന്നു.

No comments