പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു
തിരുവനന്തപുരം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു
. പലതവണ നടപടികൾ നേരിട്ടിട്ടും ഉദ്യോഗസ്ഥൻ തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുന്നതിനാൽ പോലീസിൽ തുടരാൻ യോഗ്യനല്ലെന്നു കണ്ടെത്തിയതിനാലാണ് നടപടി.ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ഈ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ശിവശങ്കരൻ മറുപടി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പോലീസ് മേധാവി ഉദ്യോഗസ്ഥന്റെ വാദങ്ങൾ കേട്ടിരുന്നു. എന്നാൽ ഇയാളുടെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ മേധാവി സർവീസിൽ നിന്നും നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഈ ഉദ്യോഗസ്ഥൻ 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെൻഷനിലാവുകയും 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് ഈ നടപടികൾ നേരിട്ടത്.
Post a Comment