JHL

JHL

ഡല്‍ഹിയിലെ ഹവാലകേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു


 മഞ്ചേശ്വരം: ഡല്‍ഹിയിലെ ഹവാലകേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ആബിദിനെ(42)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് മുഹമ്മദ് ആബിദ്. കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ആബിദ് അവിടെ നിന്ന് മുങ്ങിയതായിരുന്നു.

ആബിദ് മഞ്ചേശ്വത്തുള്ളതായി എന്‍.ഐ.എക്ക് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണസംഘം ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ആബിദിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ടുദിവസം ചോദ്യം ചെയ്തിരുന്നു.

No comments