JHL

JHL

മൊഗ്രാൽ സ്വദേശികളായ ദാരിമി ബിരുദധാരികളെ മൊഗ്രാൽ കടവത്ത് പൗരാവലി ആദരിച്ചു


 മൊഗ്രാൽ : ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ മതവിജ്ഞാന കേന്ദ്രമായ ജാമിഅഃ ദാറുസ്സലാം അൽ ഇസ്ലാമിയ നന്തിയിൽ നിന്നും ദാരിമി കോഴ്സ് പൂർത്തിയാക്കി മൊഗ്രാൽ ഗ്രാമത്തിന്റെ യശസ്സുയർത്തിയ യുവപണ്ഡിതരായ ഹാഫിള് ആഷിഖ് അബ്ദുറഹ്മാൻ തർഖവി ഫാളിൽ ദാരിമി, മുഹമ്മദ്‌ ഹാരിസ് ദാരിമി എന്നിവരെ മൊഗ്രാൽ കടവത്ത് പൗരാവലി ഷാളണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

മൊഗ്രാൽ കടവത്ത് പുതിയ പള്ളിയിൽ നടന്ന മാസാന്ത മജ്ലിസുന്നൂർ സദസ്സിൽ വെച്ചാണ് ആദരം സമർപ്പിച്ചത്.

സമസ്ത വൈസ് പ്രസിഡന്റ്‌ ശൈഖുനാ യു. എം അബ്ദുൽറഹ്മാൻ മൗലവി, മൊഗ്രാൽ പുത്തൂർ ജുമാമസ്ജിദ് ഖത്വീബ് അൻവർ അലി ഹുദവി, മൊഗ്രാൽ ജമാഅത്ത് വൈസ് പ്രസിഡന്റ് ടി എം ഷുഹൈബ് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. 

ബി വി എ ഹമീദ് മൗലവി,

അബ്ദുൽ ഖാദർ കെ കെ, 

എസ് എ മുഹമ്മദ്,

ഖലീൽ എം,ഷഹീർ യു എം,  

അമീൻ കെ കെ,മുഹമ്മദ്‌ കെ ടി,നൂഹ് കെ കെ, ഇർഫാൻ യു എം,ഗഫൂർ ഹനീഫി, കെ ടി മൊയ്തു, അബ്ദുള്ള കെ ടി തുടങ്ങിയവർ സംബന്ധിച്ചു.

No comments