JHL

JHL

കോയമ്പത്തൂർ പാസഞ്ചർ എക്‌സ്പ്രസ്സായി; കാസറഗോഡ് നിന്നും മംഗളൂരുവിലേക് 10 രൂപയ്ക് പോയിരുന്ന വണ്ടിയിൽ ഇനി 45 രൂപയ്ക് മുൻ‌കൂർ റിസർവ് ചെയ്ത് പോകണം

കാസറഗോഡ്(www.truenewsmalayalam.com 03 January 2021): പുതുതായി രണ്ടു തീവണ്ടികളാണ് അടുത്തയാഴ്ച  മംഗലാപുരത്തു നിന്നു കേരളത്തിലേക്ക്  ഓടിത്തുടങ്ങുന്നത് . കോവിഡ് മഹാമാരി മൂലം നിർത്തിവെച്ചിരുന്ന വണ്ടികളിൽ  ജനുവരി 6 നു നാഗാർകോവിൽ ഏറണാട്‌ എക്സ്പ്രസ്സും പിറ്റേ ദിവസം കോയമ്പത്തൂർ  പാസ്സഞ്ചർ വണ്ടിയുമാണ് സർവീസ് പുനരാരംഭിക്കുന്നത്.

എന്നാൽ കോയമ്പത്തൂർ പാസഞ്ചർ ഇനി മുതൽ  എക്സ്പ്രസ്സായിട്ടാണ് ഓടുക. പാവപ്പെട്ടവർ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിലേക്കും ചുരുങ്ങിയ ചെലവിൽ  നേത്ര ചികിത്സക്കായി  കോയമ്പത്തൂർ നഗരത്തിലെ പ്രഗത്ഭ കണ്ണാശുപത്രിയിലേക്കും  പോകാനുമൊക്കെ ആശ്രയിച്ചിരുന്ന വണ്ടിയാണിത്. കാസര്ഗോട്ട് നിന്നു ഇനി മംഗലാപുരത്തേക്ക് പോകണമെങ്കിൽ ഈ വണ്ടിയിൽ പത്തിന് പകരം 45 രൂപയ്ക്കു മുൻ‌കൂർ ടിക്കറ്റ് റിസേർവ് ചെയ്യണം.

പ്ലാറ്റഫോമിൽ നിന്നു ടിക്കറ്റ് കൊടുക്കുന്നത് പുനരാരംഭിച്ചിട്ടില്ല. മുൻ‌കൂർ ബുക്ക്‌ ചെയ്തു മാത്രമേ പോകാവൂ എന്നതിനാൽ എക്സ്പ്രസ്സ്‌ ചാർജ് കൂടാതെ റിസർവേഷൻ  ചാർജ് കൂടി കൊടുക്കണം. ഈ വണ്ടിയുടെ കളനാട്, മുക്കാളി, നാദാപുരം റോഡ് എന്നീ   സ്റ്റോപ്കൾ   എടുത്തു കളഞ്ഞിട്ടുണ്ട്. കൂടാതെ മംഗലാപുരത്തു നിന്നു പുറപ്പെടുന്ന സമയം രാവിലെ  7.40നു പകരം 9 മണിയാക്കിയിട്ടുണ്ട്. കാസർഗോട്ട് 10 മണിക്കാണ് എത്തിച്ചേരുക. ഈ സമയമാറ്റം യാത്രക്കാർക്ക് സൗകര്യപ്രദമാണ്.

പക്ഷെ പാവപ്പെട്ടവർ ഏറെ ആശ്രയിച്ചിരുന്ന ഈ പാസ്സഞ്ചർ വണ്ടിയെ മറ്റു സൗകര്യങ്ങൾ ഒന്നും  വർധിപ്പിക്കാതെ ഒറ്റയടിക്ക് എക്സ്പ്രസ്സ്‌ ആക്കി യാത്രക്കാരോട് അധിക ചാർജ് ഈടാക്കുന്നത് അനീതിയാണെന്നും ഈ വണ്ടി പാസ്സഞ്ചർ ഗണത്തിൽ തന്നെ നിലനിർത്തി റെയിൽവേയുടെ ചൂഷണം അവസാനിപ്പിക്കാൻ കാസറഗോഡ്  എം പിയും ജനപ്രതിനിധികളും മുന്നോട്ടു വരണമെന്ന്  കുമ്പള റെയിൽവേ പാസ്സഞ്ചർസ്‌ അസോസിയേഷൻ ആവശ്യപ്പെടുന്നു.

No comments