JHL

JHL

ജില്ല,ജനറൽ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല

കാസർകോട്(www.truenewsmalayalam.com 06 JANUARY 2021): ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനം താളം തെറ്റുന്നു. ആവശ്യമായ ജീവനക്കാരുടെ അഭാവം ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

ഒഴിവുകൾ നികത്തപ്പെടുന്നുണ്ടെങ്കിലും പകരം വന്ന ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ച ശേഷം നീണ്ട അവധിയിൽ പ്രവേശിക്കുകയോ ട്രാൻസ്ഫർ വാങ്ങി പോകുകയോ ആണ് ഉണ്ടാവുന്നത്. അത് കൊണ്ട് തന്നെ പല തസ്തികകളും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അധികാരികളുടെയും ആരോഗ്യവകുപ്പിന്റെയും അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഈ പകർച്ച വ്യാധി കാലത്ത് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മറുപടി പറയേണ്ടി വരും...

No comments