JHL

JHL

മംഗളൂരുവിൽ കടലിൽ മത്സ്യബന്ധത്തിന് പോയ ബോട്ടിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു ; നാലുപേർക്ക് പൊള്ളലേറ്റു.

മംഗളൂരു(www.truenewsmalayalam.com 11 JANUARY 2021): മംഗളൂരുവിൽ കടലിൽ മത്സ്യബന്ധത്തിന് പോയ ബോട്ടിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു. നാലുപേർക്ക് പൊള്ളലേറ്റു.  അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ തീരദേശ രക്ഷാസേന രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം.  തമിഴ്നാട്ടിൽ നിന്ന് വന്ന ബോട്ടാണ് ന്യൂ മംഗളുരു തുറമുഖത്ത് നിന്ന് 140 മൈൽ ദൂരത്ത് വെച്ച് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച വിവരമറിഞ്ഞ് മുംബൈയിലെ തീരദേശരക്ഷാ സേനയുടെ പട്രോളിംഗ് ബോട്ടുകൾ കടലിലിറങ്ങുകയും ബോട്ട് കണ്ടെത്തുകയും ചെയ്തു. കോസ്റ്റൽ ഗാർഡുകളുടെ രണ്ട് ബോട്ടുകളും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് ബോട്ടിലേക്ക് മാറ്റുന്നതിനുമുമ്പ് ഗുരുതരമായി പൊള്ളലേറ്റ് ഒരു മത്സ്യത്തൊഴിലാളിക്ക് പ്രാഥമിക ചികിത്സ നൽകി തുടർന്ന് ഈ മത്സ്യത്തൊഴിലാളിയെയും മറ്റ് മൂന്ന് പേരെയും ന്യൂ മംഗളൂരു തുറമുഖത്തെത്തിച്ച് വെൻലോക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

No comments