വാട്‌സാപ്പ് വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരും
(www.truenewsmalayalam.com 07 JANUARY 2021): വാട്‌സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചു തുടങ്ങിയിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പ് തുറക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് ആപ്പ് നോട്ടിഫിക്കേഷന്‍ വിന്‍ഡോ കാണാം.
വാട്‌സാപ്പ് പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയാണ് എന്ന അറിയിപ്പാണിത്. വാട്‌സാപ്പ് സേവനങ്ങള്‍, എങ്ങനെ ഡാറ്റ കൈകാര്യം ചെയ്യുന്നു, ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ എങ്ങനെയെല്ലാം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്റ്റോറിലും വാട്‌സാപ്പ് ചാറ്റിലും ഉപയോഗിക്കാം.
നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍, എഗ്രീ, നോട്ട് നൗ ഓപ്ഷനുകള്‍ ഉണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയോ ആവാം.
എന്നാല്‍ ഫെബ്രുവരി എട്ട് മുതലാണ് പുതിയ പ്രൈവസി പോളിസി വ്യവസ്ഥകള്‍ നിലവില്‍ വരിക. ഈ തീയ്യതി കഴിഞ്ഞാല്‍ വാട്‌സാപ്പ് സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം.
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വാട്‌സാപ്പിന്റെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷന്‍ നിര്‍ദേശിക്കുന്നു.
Post a Comment