JHL

JHL

ഷിറിയ റിവർ ട്രെയിനിംഗ് പ്രവൃത്തി സി ആർ സെഡ് അനുമതി ലഭിച്ചയുടനെ തുടങ്ങും - എ കെ എം അഷ്റഫ് എം എൽ എ


 തിരുവനന്തപുരം : റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 22.60 കോടി ചിലവിൽ നടപ്പിലാക്കുന്ന ഷിറിയ റിവർ ട്രെയ്നിംഗ് പ്രവൃത്തി കോസ്റ്റൽ റെഗുലേറ്ററി സോൺ അനുമതി ലഭിക്കുന്ന തോടെ തുടങ്ങുമെന്ന് എ.കെ എം അഷ്റഫ് എൽ എൽ എ അറിയിച്ചു.

നിയമസഭയിൽ ഫിഷറീസ് വകുപ്പ് മന്ത്രി  സജി ചെറിയാൻ തന്റെ ചോദ്യത്തിന് മറുപടി യായി അറിയിച്ചതാണ് ഇക്കാര്യം.

ഹാർബർ എഞ്ചീനിയറിംഗ് വിഭാഗം നിർവ്വഹണം നടത്തുന്ന ഈ പദ്ധതി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരനുമായി ഉടമ്പടിയിൽ ഏർപ്പെട്ടു കഴിഞ്ഞു. മാതൃകാപഠനത്തിന് അനുസൃതമായുള്ള റിവർ ട്രെയിനിംഗ് പ്രവൃത്തികൾ, തീരസംരക്ഷണ പ്രവൃത്തികൾ എന്നിവയുടെ ആദ്യ ഘട്ടമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി വടക്ക് വശത്തും തെക്ക് വശത്തും ട്രെയിനിംഗ് വാൾ നിർമ്മിക്കുന്നതിനും കായൽത്തീര സംരക്ഷണ പ്രവൃത്തി, കണ്ടൽക്കാട് വച്ച് പിടിപ്പിക്കൽ എന്നിവയും ഉൾപ്പെടും. പദ്ധതി പൂർത്തീകരിക്കുന്ന മുറയ്ക്ക് ചാനൽ ആഴം കൂടുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് സുഗമമായി യാനങ്ങൾ വരുന്നതിനും പോകുന്നതിനും സാധിക്കുന്നതാണ്. സ്ഥിരമായ ചാനൽ ഉണ്ടാവുകയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാകുകയും ചെയ്യും. പ്രവൃത്തി തുടങ്ങി 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചതായി എം എൽ എ പറഞ്ഞു.

No comments