മൊഗ്രാൽ ഫുട്ബോൾ മാമാങ്കം; ഹസ്റ്റ്ലേഴ്സ് എഫ്.സി ജേതാക്കൾ.
മൊഗ്രാൽ: റോവേഴ്സ് മൊഗ്രാൽ സംഘടിപ്പിച്ച എം എ കെ ട്രോഫിക്ക് വേണ്ടിയുള്ള
സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഹസ്റ്റ്ലേഴ്സ് എഫ്.സി
ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ
മംഗളൂർ യുണൈറ്റഡിന്റെ പരാജയപ്പെടുത്തിയത്. കളിയുടെ മുഴുവൻ സമയവും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ പ്രഖ്യാപിച്ചത്.
മൂന്ന് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഹസ്റ്റ്ലേഴ്സ് എഫ്.സി ഗോൾകീപ്പർ ഷഹദാദ് ഹസ്റ്റ്ലേഴ്സ് എഫ് സി ക്ക് ജയം സമ്മാനിച്ചത്. പോസ്റ്റിന് മുന്നില്‍ ഐതിഹാസിക പ്രകടനം നടത്തിയ ഷഹദാദ് ശരിക്കും താരമായി മാറിയത്. ഷഹദാദ് തന്നെയാണ് ഫൈനലിലെ മികച്ച താരം, ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും ഷഹദാദിൻ്റെ കൈകളിൽ ഭദ്രം.
Post a Comment