JHL

JHL

പഞ്ഞിമിഠായി :ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം മംഗൽപാടി ജനകീയ വേദി.


 ഉപ്പളയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതും ഉൽപ്പാദിപ്പിക്കപ്പെടുന്നതുമായ പഞ്ഞിമിഠായി (ബോംബെ മിഠായി )യെപ്പറ്റി ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം നടത്തുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന്  മംഗൽപാടി ജനകീയ വേദി ആവശ്യപ്പെട്ടു. ഉപ്പള റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് ഇത്തരം മിഠായികൾ ഉത്പാധിപ്പിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വൃത്തിഹീനമായ സ്ഥലങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ യാതൊരു നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത് നിർമ്മിക്കുന്നതും വിൽക്കപ്പെടുന്നതും.

 ആരോഗ്യത്തിന് ഹാനികരമായ സാക്രിനും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും ചേർത്തു ഉണ്ടാക്കുന്ന വിഷാംശങ്ങൾ  അടങ്ങിയിട്ടുള്ള വയാണ് പ്രസ്തുത മിട്ടായി

ഇത് വിഷാംശം കലർന്നതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കുട്ടികളാണ് ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. അതുകൊണ്ട് സ്കൂളുകളിലും ഉത്സവസ്ഥലങ്ങൾ വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ഇത് വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.അന്യസംസ്ഥാനത്ത് നിന്നെത്തുന്നവരാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നത്.ഇത് കഴിച്ചാൽ മാരക രോഗത്തിന് വരെ കാരണമാകും എന്ന് പറയപ്പെടുന്നു. അതിനാൽ പുതുതലമുറയെ ഒരു ആപത്തിൽ രക്ഷിക്കാൻ ഇതെപ്പറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവ്സകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന്

മംഗൽപാടി ജനകീയ വേദി നേതാക്കളായ  അബൂതമാം, സിദ്ദിഖ് കൈകമ്പ, ആശാഫ് മൂസ, സൈൻ അടുക്കം, തുടങ്ങിയവർ ജില്ലാ ഭക്ഷ്യ സുരക്ഷ വിഭാഗതിന് മൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments