കടം കൊടുത്ത പണം തിരിച്ചുനൽകാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്
കുമ്പള.പല തവണകളിലായി കടം വാങ്ങിയ ഏഴ് ലക്ഷം രൂപ തിരിച്ചു നൽകാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. മിയ്യപ്പദവ് അഡ്കദഗുരിയിലെ ആയിഷ ഭർത്താവ് റഫീഖ് എന്നിവരാണ് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, സുഹ്റ സഹോദരൻ കലീൽ ഇടനിലക്കാരനായ സാജിദ് എന്നിവർക്കെതിരെ രംഗത്ത് എത്തിയത്.
ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ സുഹ്റ സഹോദരൻ കലീൽ, ഭാര്യ മിസിരിയ,ഓട്ടോ ഡ്രൈവർ സാജിദ് എന്നിവരെ ഇടനിലക്കാരാക്കിയാണ് സുഹ്റ തട്ടിപ്പിന് നേതൃത്വം നൽകുന്നത്.
ഇതു സംബന്ധിച്ച് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു വിധ നടപടിയും പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും നീതിക്കായി മറ്റു മാർഗങ്ങൾ തേടുമെന്നും ഇവർ വ്യക്തമാക്കി.
പരാതിക്കാരി പറയുന്നത് ഇങ്ങിനെ.
അഞ്ച് വർഷമായി ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ അകന്ന ബന്ധുവായ സുഹ്റ കൂടുതൽ അടുപ്പം സ്ഥാപിച്ച് ആദ്യം രണ്ട് ലക്ഷം രൂപ വാങ്ങി, മറ്റൊരു ആവശ്യം പറഞ്ഞ് മാസങ്ങൾക്ക് ശേഷം വീണ്ടും രണ്ട് ലക്ഷം രൂപയും പിന്നീട് പല തവണകളിലായി മൂന്ന് ലക്ഷം രൂപയും വാങ്ങുകയായിരുന്നു.
തങ്ങൾ ചതിക്കപ്പെട്ടന്ന് ബോധ്യമായതോടെ നിരന്തരമായി പണം തിരിച്ച് ചോദിച്ചപ്പോൾ 35000 രൂപ മാത്രമാണ് നൽകിയത്.
മകളുടെ വിവാഹ സമയത്ത്, തങ്ങൾക്ക് മറ്റു മാർഗങ്ങളില്ലെന്നും മുഴുവൻ തുകയും തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു ലക്ഷം കൂടി തന്നാൽ ഒന്നിച്ച് തിരിച്ചു തരാമെന്ന് പറഞ്ഞുവെത്രേ.
സ്വർണം പണയപ്പെടുത്തിയും മറ്റുമാണ് പണം നൽകിയത്.
പണയപ്പെടുത്തിയ സ്വർണത്തിന് പലിശ അടക്കുന്നത് തന്നെ
കടം വാങ്ങിയാണ്. ഇപ്പോൾ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.
സുഹ്റയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പലരിൽ നിന്നും പണം തട്ടിയതായി പിന്നീടാണ് അറിയാൻ കഴിഞ്ഞത്.
ഇതിനു പിന്നിൽ ഉപ്പള നഗരത്തിലെ ഒരു ആശുപത്രി കേന്ദ്രീകരിച്ച് വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നതായും പണം തിരിച്ചു ചോദിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
തങ്ങളും ഈ മാഫിയയുടെ കെണിയിൽ അകപ്പെട്ടെന്നും യുവതിയും ഭർത്താവും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Post a Comment