JHL

JHL

പൈവളിഗെ 50 മെഗാവാട്ട് സോളാർ പദ്ധതി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

പൈവളിഗെ:(True News, Jan15,2021) പൈവളിഗെ 50 മെഗാവാട്ട് സോളാർ പദ്ധതി  പ്രവർത്തന സജ്ജമായി. 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.  സൗര വൈദ്യുത ആവശ്യകത പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച സോളാർ പാർക്കിൽ രണ്ടാമത്തെ  പദ്ധതിയാണ്‌ ജില്ലയിൽ ഉദ്ഘാടനത്തിനൊരുങ്ങിയത്‌. പൈവളികെയിലെ  കൊമ്മൻഗളയിൽ 250 ഏക്കറിലാണ് പദ്ധതി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹർലാൽ നെഹ്‌റു നാഷണൽ സോളാർ മിഷനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

240 കോടി രൂപയോളം മുതൽ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ  പൈവളികെയിലെ സോളാർ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതിക്കുള്ള 250 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ കെഎസ്ഇബിക്ക് പാട്ടത്തിന് വിട്ടുനൽകി. കെഎസ്ഇബിയുടെയും സോളാർ എനർജി കോർപറേഷൻ ഓഫ്  ഇന്ത്യയുടെയും തുല്യ പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനിയായ  റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡാണ് സോളാർ പാർക്കിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നത്. 
മൂന്നാംഘട്ടം നെല്ലിത്തടത്ത്
ജില്ലയിൽ 105 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന സോളാർ പാർക്ക് പദ്ധതിയിൽ 50 മെഗാ വാട്ടിന്റെ ആദ്യഘട്ടം അമ്പലത്തറ വെള്ളൂടയിൽ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമാണ് പൈവളികെയിലേത്. അഞ്ച് മെഗാവാട്ടിന്റെ മൂന്നാം ഘട്ടം നെല്ലിത്തടത്ത് ആരംഭിക്കും. ഇതിനുള്ള പ്രരംഭ നടപടി പുരോഗമിക്കുന്നു. മൂന്നിടത്തായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 66 കോടി രൂപയാണ് സോളാർ പാർക്കിനായി അനുവദിച്ചത്. ഇതിൽ 30 ശതമാനം കേന്ദ്രസർക്കാർ സബ്സിഡിയാണ്. 

No comments