JHL

JHL

ഓട്ടോ റിക്ഷയിൽ കടത്താൻ ശ്രമിച്ച 50 കുപ്പി ബിയർ കുമ്പള എക്സൈസ് പിടികൂടി

കുമ്പള (www.truenewsmalayalam.com) : ഓട്ടോ റിക്ഷയിൽ കടത്താൻ ശ്രമിച്ച 50 കുപ്പി മദ്യം കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എൻ  നൗഫലിന്റെ നേതൃത്വത്തിലുള്ള കുമ്പള എക്സൈസ് സംഘം പിടികൂടി. 

സീതാംഗോളി പെർള റോഡിൽ  അറഫ മില്ലിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കവെയാണ് മദ്യക്കുപ്പികളുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഓടിച്ചിരുന്ന കുമ്പള കുണ്ടങ്കറടുക്കയിലെ മുരളി (31) ആണ് പിടിയിലായത്. KL 14 L 1677 ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

  പ്രിവന്റീവ് ഓഫീസർമാരായ എ വി രാജീവൻ , പി  രാജീവൻ, സിവിൽ   എക്‌സൈസ് ഓഫീസർമാരായ ഹമീദ്.എം, പി  രാജേഷ് , എൻ  ജനാർദ്ദന , കെ ഗണേഷ് , ഡ്രൈവർ സത്യൻ  എന്നിവർ സംഘത്തിൽ  ഉണ്ടായിരുന്നു.

No comments