കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന പായ്ക്കറ്റ് മദ്യം പിടികൂടി
കുമ്പള(www.truenewsmalayalam.com 16 JANUARY 2021): കർണാടക ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരുന്ന പായ്ക്കറ്റ് മദ്യം എക്സൈസ് പിടികൂടി. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 50 ടെട്രാ പായ്ക്കറ്റ് കർണാടക നിർമ്മിത വിദേശമദ്യമാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സി ഐ ഗിരീഷ്, എസ് ഐ സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.
Post a Comment