JHL

JHL

കെ എസ് ആർ ടി സി ബസിൽ നിന്ന് പുകയിലയുല്പന്നങ്ങൾ പിടികൂടി

കുമ്പള(www.truenewsmalayalam.com 16 january 2021): മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിൽ കടത്തിയ അമ്പത് കിലോ പാൻമസാലകൾ എക്സൈസ് പിടികൂടി. സീറ്റിനടിയിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.     ഇതുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി ആരിഫി(25)നെ അറസ്റ്റ് ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സി ഐ ഗിരീഷ്, എസ് ഐ സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

No comments