JHL

JHL

കൂൺകൃഷി പരിശീലനം കർഷകന്റെ പുരയിടത്തിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു


കാസറഗോഡ്(www.truenewsmalayalam.com 09 JANUARY 2021): കൂൺകൃഷി പരിശീലനം കർഷകന്റെ പുരയിടത്തിൽ എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നെല്ലിക്കുന്ന് പപ്പേട്ടന്റെ കൃഷിയിടത്തിലായിരുന്നു പരിപാടി.നഗരസഭയിലെ കാർഷികരംഗം സമ്പന്നമാക്കാൻ പപ്പേട്ടൻ എന്നും മുൻനിരയിലുണ്ടാവുന്ന ഒരാളാണ് . പ്രളയവും, കോവിഡ് വ്യാപനവും നമ്മുടെ നാടിനെ പ്രതിസന്ധിയിലാക്കിയപ്പോൾ സർക്കാർ കൊണ്ടുവന്ന സുഭിക്ഷ കേരളം പദ്ധതി നഗരസഭയിൽ നടത്തിയതാണ് . അതിന്റെ ഭാഗമായിട്ടാണ് കൂൺകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പരിശീലനവും.കാർഷിക സർവ്വകലാശാല പിലിക്കോട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടത്തിയത്. പോഷക മൂല്യമുള്ളതാണ് കൂൺ.ഇതിൽ ഉയർന്ന തരം മാംസ്യം,ജീവകങ്ങൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഉത്തമ പോഷകം അടങ്ങിയിട്ടുണ്ട്. പലതരം ഔഷധ കൂണുകൾ നമ്മുടെ നാട്ടിലുണ്ട്.ഇത്തരം കൃഷികൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്.വീട്ടുമുറ്റത്ത് പോലും ഇത്തരം കൃഷികൾ ചെയ്യാൻ പറ്റും. പരീശീലനം ലഭിച്ച നെല്ലിക്കുന്ന് ഹരിത കൃഷി അയ്യങ്കാളി തൊഴിലുറപ്പ് സ്വയം സഹായ സംഘം അംഗങ്ങൾ നിങ്ങളുടെ സഹായത്തിനെത്തും.നഗരസഭയും നിങ്ങളുടെ കൂടെയുണ്ടാകും.

No comments