JHL

JHL

"സാഹോദര്യ രാഷ്ട്രീയത്തിൽ അണിചേരുക" ഫ്രറ്റേണിറ്റി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം തുടങ്ങി

കുമ്പള(www.truenewsmalayalam.com 09 JANUARY 2021): സാമൂഹ്യ നീതിക്കായുള്ള സമരം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ കാമ്പയിനിന്റെ കുമ്പള പഞ്ചായത്ത് തല വിതരണോദ്ഘാടനം മൈത്രി ഭവനിൽ വെച്ച് നിർവഹിച്ചു. 

ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് മുഹ്‌യുദ്ദീൻ ആണ് ഉദ്ഘാടനം ചെയ്തത്. നീതി നിഷേധിക്കപ്പെടുന്നവരുടെ കൂടെ നിന്ന് അവരുടെ ശബ്ദമായി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അരികുവൽക്കരിക്കപ്പെട്ട വിഷയങ്ങൾ കേരളത്തിന്റെ പൊതു ബോധത്തിലേക്ക് എത്തിക്കുന്നതിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്തിലെ പ്രഥമ മെമ്പർഷിപ്പ് സഹോദരൻ പ്രജീഷ് ന് കൈമാറി വിതരണോദ്ഘാടനം ചെയ്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഷഹബാസ് കോളിയാട് ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസാദ്, തബ്ഷീർ കമ്പാർ എന്നിവർ സംബന്ധിച്ചു.

No comments