JHL

JHL

ദമ്പതികളുടെ മരണം കാനത്തൂരിനെ ഞെട്ടിച്ചു.കുടുംബ വഴക്കാണ് ഈ കടുംകൈക്ക് പ്രേരണ

ബോവിക്കാനം(True News, Jan 10,2021) ∙ ദമ്പതികളുടെ മരണം കാനത്തൂരിനെ ഞെട്ടിച്ചു.  മുളിയാർ കാനത്തൂർ വടക്കേക്കരയിലെ സി.വിജയൻ (42), ഭാര്യ ബേബി ശാലിനി (35) എന്നിവരുടെ മരണമാണ് നാട്ടുകാരിൽ ഞെട്ടലുണ്ടാക്കിയത്.. ഇന്നലെ പകൽ 11.50നാണ് ദാരുണ സംഭവം. അച്ഛൻ അമ്മയെ വെടിവച്ചതായി ഇവരുടെ 6 വയസ്സുള്ള മകൻ അഭിഷേകാണ് അയൽവീട്ടിൽ ചെന്ന് അറിയിച്ചത്. അയൽവാസികളായ 2 സ്ത്രീകൾ എത്തിയപ്പോൾ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ബേബി. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നു പറഞ്ഞ് വിജയൻ തോക്കു ചൂണ്ടിയതായി ഇവർ പൊലീസിനോടു പറഞ്ഞു. ഇതോടെ രണ്ടുപേരും ഭയന്നു വീടുകളിലേക്കു പോയി. വിജയൻ തോക്കുമായി നിൽക്കുന്നതിനാൽ നാട്ടുകാർ ആരും വീട്ടിലേക്കു പോയില്ല. 

നാട്ടുകാരനായ പൊലീസുകാരനെ ഫോണിൽ വിളിച്ച്, ഭാര്യയെ കൊലപ്പെടുത്തിയതായി വിജയൻ അറിയിച്ചെന്നു പൊലീസ് പറഞ്ഞു.‌ ഉടൻ ആദൂർ പൊലീസ് എത്തി ബേബിയെ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും മരിച്ചിരുന്നു.  തുടർന്നു തിരച്ചിലിൽ വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെ കയ റോഡരികിലുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇതിനു സമീപം തോക്കും കണ്ടെത്തി. ഭാര്യയെ ഒരാൾ ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്നതായി കഴിഞ്ഞ ദിവസം വിജയൻ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ  ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു 

സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.  കാനത്തൂർ കോളിയടുക്കത്തെ  പരേതനായ ചോമന്റെയും ചോമാറുവിന്റെയും മകനാണ് കമുക് കയറ്റത്തൊഴിലാളിയായ വിജയൻ. സഹോദരങ്ങൾ: ഭാർഗവി, പുഷ്പ, സരസ്വതി, സുജാത, പരേതനായ ചന്ദ്രൻ. കുണ്ടംകുഴി കൂവാരയിലെ രാജുവിന്റെയും കാർത്ത്യായനിയുടെയും മകളാണ് ബേബി ശാലിനി. സഹോദരങ്ങൾ: കെ.സതീശൻ, നാരായണി, സുജാത    

ദമ്പതികളുടെ മരണം കാനത്തൂരിനെ ഞെട്ടിച്ചു. ഭാര്യയെ ഒരാൾ ഫോണിൽ ശല്യം ചെയ്യുന്നതായി വിജയൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കൊണ്ടെത്തടിച്ചെന്നു പ്രാഥമിക നിഗമനം 

No comments