ഒരു മാസം മുമ്പ് പണിത സ്കൂൾ ചുറ്റുമതിൽ മഴയിൽ തകർന്ന സംഭവം വിജിലൻസ് അന്വേഷിക്കണം: ബിജെപി
കുമ്പള (True News, Jan 10,2021): ഒരു മാസം മുമ്പ് പണിത സ്കൂൾ ചുറ്റുമതിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ തകർന്ന സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 16-ാം വാർഡിൽ പേരാൽ ജി.ജെ.ബി. സ്കൂളിന് പണിത ചുറ്റുമതിലാണ് തകർന്നത്. സ്കൂൾ കെട്ടിടനിർമാണത്തിലെ അഴിമതിയും അന്വേഷിക്കണം. പ്രസിഡന്റ് സുധാകര കാമത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ് ഭട്ട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.വിനോദൻ, ശശി കുമ്പള, വിവേകാനന്ദ ഷെട്ടി, ജിതേഷ്, സുജിത്ത് റായ് എന്നിവർ സംസാരിച്ചു.
Post a Comment