JHL

JHL

ദുബൈയിൽ പ്രത്യേക ബസ്- ടാക്സി ലൈൻ വരുന്നു

ദുബൈ  (www.truenewsmalayalam.com): ഗതാഗതക്കുരക്ക് മറികടക്കാനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ദുബൈയിൽ പ്രത്യേക ബസ്, ടാക്സി ലൈൻ തുറക്കുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ദുബൈ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലാണ് ബസുകൾക്കും ടാക്സികൾക്കുമായി പ്രത്യേക ലൈൻ തുറക്കാനൊരുങ്ങുന്നത്. ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്-അൽ മിനാ സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് സാബീൽ സ്ട്രീറ്റിന് തൊട്ടുമുൻപ് വരെ ഇരുവശത്തുമുള്ള 4.3 കി.മീറ്റർ ലൈനാണ് മൂന്നാം ഘട്ട വികസനത്തിൻ്റെ ഭാഗമായി ദീർഘിപ്പിച്ചത്.

ഈ മാസം 21 മുതൽ പുതിയ ലൈൻ പ്രവർത്തനസജ്ജമാകും. ഇതിനു മുന്നോടിയായി, സേവനം ഔപചാരികമായി പ്രവർത്തനക്ഷമമാകുന്നതുവരെ ബസുകൾക്കായി ഒരു ട്രയലിൽ പാതകൾ ഉപയോഗിക്കും.

No comments