JHL

JHL

ഔഫ്‌ അബ്ദുൽറഹിമാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി യുവജനപരേഡ് സംഘടിപ്പിച്ചു

മഞ്ചേശ്വരം (True News,10 January 2021): കല്ലൂരാവിയിലെ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകൻ ഔഫ്‌ അബ്ദുൽറഹിമാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ. മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നയാബസാർ മുതൽ ഉപ്പളവരെ യുവജനപരേഡ് സംഘടിപ്പിച്ചു. സമാപന പൊതുയോഗം സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം സിഎച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. 

മുസ്‌ലിം ലീഗിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരേ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വരുന്ന നിയമസഭാതിരഞ്ഞടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം സാദിഖ് ചെറുഗോളി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഹാരിസ്‌ പൈവളിക...
പൈവളികെ, റഫീഖ് സൊങ്കാൽ, അസ്ബീർ ബായാർ, ആകാശ് പൈവളികെ, ഹാശിർ മഞ്ചേശ്വരം, അഷ്‌റഫ് ബാക്രബയൽ തുടങ്ങിയവർ സംബന്ധിച്ചു.......
 

No comments