JHL

JHL

പെരഡാല പടിപ്പുരയിൽ അപകടം കൂടുന്നു ; ബൈക്ക് യാത്രക്കാരന് പരിക്ക്

ബദിയടുക്ക(www.truenewsmalayalam.com 09 JANUARY 2021): പെരഡാല പടിപ്പുര അപകടമേഖലയായി മാറുന്നു. കുമ്പള ഭാഗത്ത് നിന്നും കന്യപ്പാടി ഇറക്കത്തിലെ വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.വേഗതയിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ ഇടത് വശത്തെ ഓവുചാലിലേക്കും റോഡിലേക്കും മതിലേക്കുമിടിച്ചാണ് മറിയുന്നത്. ഇന്നലെ ഉച്ചയ്ക്ക് ബദിയടുക്കയിലെ ബാലകൃഷ്ണഷെട്ടിയുടെ മകൻ പ്രജൻ (23)ഓടിച്ച ബൈക്ക് ഓവുചാലലിലേക്ക് മറിഞ്ഞത്. ബൈക്ക് മുഖം കുത്തി കുഴിയിലേക്ക് വീണെങ്കിലും തലയും കൈയും പുറത്തായതിനാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.  

മാസത്തിൽ രണ്ടും മൂന്നും അപകടങ്ങൾ ഇവിടെ നടക്കുന്നു. ബദിയടുക്ക കുമ്പള റോഡിൽ ഒട്ടറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കുമ്പള ഭാഗത്ത് നിന്നും വളവിലൂടെ ഇറങ്ങിവരുന്ന വാഹനം വീണ്ടുമൊരു വളവുകയറി ബദിയടുക്ക ഭാഗത്തേക്ക് പോകണം.വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നതാണ് പകടത്തിനു കാരണമാവുന്നത്. റോഡ് വശത്ത് സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിർദേശങ്ങൾ പാലിക്കാത്ത സ്ഥിതിയാണ്.

No comments