പുഴയിൽ ഒഴുകി വന്ന നവജാത ശിശുവിൻ്റെ മൃതദേഹം മൽസ്യത്തൊഴിലാളികൾ കണ്ടെത്തി
മംഗളൂരു(www,truenewsmalayalam.com):: പുഴയിൽ ഒഴുകി വന്ന നവജാത ശിശുവിൻ്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന എംഎംഎസ് മദീന ബോട്ട് തൊഴിലാളികളായ ഫൈസലും റഹീമും ഉടന്‍ തന്നെ മൃതദേഹം ബോട്ടില്‍ കയറ്റിയ
ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തൊട്ട ബെന്‍ഗ്രെയിലെ ഫാല്‍ഗുനി നദിക്കരയില്‍ ശനിയാഴ്ചയാണ് പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒന്നോ രണ്ടോ ദിവസം പ്രായമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment