"എൻഡോസൾഫാൻ കിടപ്പ് രോഗികളുടെ പരിചാരകർക്ക് നൽകുന്ന പെൻഷൻ കൃത്യമായി വിതരണം നടത്തണം " വെൽഫെയർ പാർട്ടി
കാസറഗോഡ്(www.truenewsmalayalam.com 13 JANUARY 2021) : എൻഡോസൾഫാൻ കിടപ്പ് രോഗികളുടെ പരിചാരകർക്ക് നൽകുന്ന പെൻഷൻ കൃത്യമായി വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായിൽപ്പെട്ടു. 700 രൂപയാണ് എൻഡോസൾഫാൻ മരുന്ന് തളിച്ച് തലമുറകളോളം രോഗം കൊണ്ട് കഷ്ടപ്പെടുന്ന രോഗികകളെ പരിചരിക്കുന്ന കുടുംബാംഗത്തിന് നൽകിയിരുന്നത്. ഇതാണ് ഇപ്പോൾ പലർക്കും കിട്ടാതായിരിക്കുന്നത്. ഇവരെ പരിപാലിക്കുന്നവർക്ക് ജോലിക്ക് പോലും അവസ്ഥയാണ്. ഈ ചെറിയ തുക പലർക്കും ആശ്വാസമായിരുന്നു. അത് നിർത്തലാക്കാനുള്ള ശ്രമമാണ് അർക്കറിന്റെ ഭാഗത്ത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Post a Comment