JHL

JHL

പൊതുവഴിയിൽ മതിൽ കെട്ടി വഴി തടസ്സപെടുത്തുന്നതായി പരാതി

കുമ്പള (www.truenewsmalayalam.com 13 JANUARY 2021):   മതിൽ കെട്ടി വഴി തടസ്സപ്പെടുത്തിയതായി പരാതി. കുമ്പള കൊയിപ്പാടി കടപ്പുറത്താണ്  പൊതുവഴിയിൽ മതിൽ കെട്ടി 25 കുടുംബങ്ങളുടെ വീട്ടിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയിരിക്കുന്നത്. കോയിപ്പാടി  കടപ്പുറത്ത് താമസിക്കുന്ന   കുഞ്ഞികൃഷ്ണൻ എന്ന വ്യക്തിയാണ് വഴി തടസ്സപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി    പൊതുവഴിയായി ഉപയോഗിച്ചിരുന്ന റോഡിന്  നടുവിൽ  മതിൽ കെട്ടി പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ഏകദേശം 25 കുടുംബങ്ങളുടെ നടക്കാനുള്ള വഴി തടഞ്ഞിരി ക്കുകയാണ്. ഇതിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്കും എ ഡി എമ്മിനും പരാതി നൽകിയിരിക്കുകയാണ്

No comments