JHL

JHL

നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു.

ബദിയടുക്ക(www.truenewsmalayalam.com 13 JANUARY 2021): നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബദിയടുക്ക മൂക്കമ്പാറയിലെ അബ്ദുൽ ഖാദറിന്റെ മകൾ അസ്നിയ (18)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ വർഷം പെരഡാല നവജീവൻ എച് എസ് എസിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയിരുന്നു. സഹോദരൻ അലിഷാൻ രണ്ടു വർഷം മുമ്പ് കാറപകടത്തിൽ മരിച്ചിരുന്നു.  മാതാവ്: സബീറ. സഹോദരങ്ങള്‍ : അല്‍ഫീന ,അഫ്സ

No comments