JHL

JHL

കർഷക പ്രക്ഷോഭം 37ാം ദിവസത്തിലേക്ക്: നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല

ദില്ലി(True News 01 January 2021): വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച്‌ കര്‍ഷക സംഘടനകള്‍. ബദല്‍ നിര്‍ദ്ദേശം നല്‍കണമെന്ന സര്‍ക്കാരിന്‍്റെ ആവശ്യം കര്‍ഷക സംഘടനകള്‍ തള്ളി. നിയമം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് അറിയിച്ച്‌ സംഘടനകള്‍ സര്‍ക്കാരിന് കത്ത് നല്‍കി. കര്‍ഷക സമരം 37 ആം ദിവസവും തുടരുകയാണ്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച അഞ്ചാമത്തെ യോഗത്തിലും സമവായം ആയില്ല. അതേസമയം കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് ബിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി 4 ന് നടക്കും.

വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. അതേസമയം, ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ വേറിട്ട രീതിയിലാണ് പുതുവര്‍ഷം ആഘോഷിച്ചത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ സ്മരണക്ക് മുന്നില്‍ ദീപാഞ്ജലി അര്‍പ്പിച്ചാണ് കര്‍ഷകര്‍ പുതുവര്‍ഷം ആഘോഷിച്ചത്. പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്ല ബുദ്ധി തോന്നട്ടെയെന്ന് കര്‍ഷകര്‍ പറയുന്നു.

No comments